വണ്‍ പ്ലസ് 6 മോഡലിന്റെ പ്രധാന സവിശേഷതകള്‍ പുറത്ത് വിട്ട് കമ്പനി

ONE-PLUS

ണ്‍ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലാണ് വണ്‍ പ്ലസ് 6. ഈ പുതിയ മോഡലിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. വണ്‍ പ്ലസ് 5ന്റെ സമാനമായ സവിശേഷതകള്‍ തന്നെയാണ് 6നും കമ്പനി നല്‍കിയിരിക്കുന്നത്. ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാമുകളിലാണ്.

6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 2280×1080 ന്റെ പിക്‌സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഫോണിന്റെ ഡിസ്‌പ്ലേ റേഷിയോ 19:9 ലാണ് എന്നാണ് സൂചന.

സ്‌നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം എന്നാണ് സൂചനകള്‍. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ഡ്യൂവല്‍ പിന്‍ ക്യാമറകള്‍ തന്നെയാണ് ഈ മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്.

Top