വണ്‍ പ്ലസ് നോര്‍ഡ് ഗ്രേ ആഷ് കളര്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയിലെത്തി

ണ്‍പ്ലസ് നോര്‍ഡിന് വണ്‍പ്ലസ് 8 ടി യ്‌ക്കൊപ്പം ‘ഗ്രേ ആഷ്’ കളര്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ജൂലൈയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. ഇത് ബ്ലൂ മാര്‍ബിള്‍, ഗ്രേ ഫീനിക്‌സ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാക്കിയിരുന്നു.

പുതിയ വണ്‍പ്ലസ് നോര്‍ഡ് ഗ്രേ ആഷ് മോഡല്‍ ഒരു പുതിയ ഫിനിഷില്‍ വിപണിയില്‍ വരുന്നു. മാത്രമല്ല 12 ജിബി + 256 ജിബി വേരിയന്റിന് ലോഞ്ചില്‍ ഒരേ വിലയ്ക്ക് മാത്രമേ ലഭ്യമാകൂകയുള്ളു. വണ്‍പ്ലസ് നോര്‍ഡ് 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് നിലവില്‍ ഇന്ത്യയില്‍ 24,999 രൂപയും, 8 ജിബി + 128 ജിബി ഓപ്ഷന് 27,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 29,999 രൂപയുമാണ് വില വരുന്നത്.

ഗ്രേ ആഷിലെ പുതിയ വണ്‍പ്ലസ് നോര്‍ഡ് ആമസോണ്‍.ഇന്‍, വണ്‍പ്ലസ്.ഇന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ ചാനലുകള്‍ വഴി ഒക്ടോബര്‍ 17 മുതല്‍ ലഭ്യമാകും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ തുടക്കത്തിലാണ് ഇത് വില്‍പ്പനയ്ക്ക് വരുന്നത്. ഒക്ടോബര്‍ 14 വ്യാഴാഴ്ച മുതല്‍ ഈ ഹാന്‍ഡ്സെറ്റ് വില്‍പ്പനയ്ക്കെത്തും.

90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്‌സല്‍) ഫ്‌ളൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് നോര്‍ഡിന്റെ മറ്റൊരു സവിശേഷത. 2 നാനോ സിമ്മുകള്‍ വരുന്ന വണ്‍പ്ലസ് നോര്‍ഡ് ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഓക്സിജന്‍ ഒഎസ് 10.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. സ്റ്റോറേജ് ഗ്രൗണ്ടില്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യുവാന്‍ സാധിക്കാത്ത 256 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജ് വണ്‍പ്ലസ് നോര്‍ഡില്‍ ഉണ്ട്.

സോണി IMX586 പ്രൈമറി സെന്‍സര്‍ എഫ്/1.75 ലെന്‍സ് വരുന്ന 48 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സര്‍ (അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്), 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ എഫ്/2.4 മാക്രോ ലെന്‍സ് എന്നിവ ചേര്‍ന്ന ക്വാഡ് പിന്‍ കാമറ സെറ്റപ്പാണ് നോര്‍ഡിന് ലഭിക്കുന്നത്. 30W വാര്‍പ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,115mAh ബാറ്ററിയാണ് വണ്‍പ്ലസ് നോര്‍ഡിന്റെ ഈ പുതിയ വേരിയന്റില്‍ വരുന്നത്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഈ ഡിവൈസ് വരുന്നത്.

Top