ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിൽ; വണ്‍പ്ലസ് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

ല്ലാ വണ്‍പ്ലസ് ഫോണുകള്‍ക്കും മികച്ച ഓഫറുകള്‍ നല്‍കി ആമസോണ്‍. വണ്‍പ്ലസ് 7 പ്രോയുടെ ടോപ്പ് വേരിയന്റിന് 43,000 രൂപയാണ് വില നല്‍കിയിരിക്കുന്നത്. കൂടാതെ നിരവധി ഓഫറുകള്‍ വേറെയും ആമസോണ്‍ നല്‍കുന്നുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്.

പഴയ ഫോണിന് എക്സ്ചേഞ്ച് ഓഫര്‍ നേടാനും വണ്‍പ്ലസ് ഫോണില്‍ നിന്ന് ഡിസ്‌ക്കൗണ്ട് നേടാനും സാധിക്കുന്നതാണ്. വണ്‍പ്ലസ് 7 പ്രോ 256 ജിബി സ്റ്റോറേജുമുള്ള ഹൈഎന്‍ഡ് വേരിയന്റ് 42,999 രൂപയ്ക്ക് മാത്രമാണ് വണ്‍പ്ലസ് വില്‍ക്കുന്നത്. ഇത് ലോഞ്ച് വിലയേക്കാള്‍ 10,000 രൂപ കുറവാണ്.

വണ്‍പ്ലസ് 7 ടി പ്രോയ്ക്കും ഓഫര്‍ ലഭിക്കുന്നതാണ്. 2,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌ക്കൗണ്ടും 12,500 ഇഎംഐയും 4,500 രൂപയില്‍ ആരംഭിക്കുന്നു.

Top