വണ്‍പ്ലസ് 6ടി; 40 മുതല്‍ 70 ശതമാനം വരെ ബൈബാക്ക് വാല്യൂ

ആമസോണില്‍ നിന്നോ വണ്‍പ്‌ളസ് സ്‌റ്റോറില്‍ നിന്നോ വണ്‍പ്‌ളസ് 6ടി വാങ്ങുന്നവര്‍ക്ക് അപ്‌ഗ്രേഡ് ഓഫര്‍. വണ്‍പ്‌ളസ് പുതുതായി ഇറങ്ങുന്ന മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 40 മുതല്‍ 70 ശതമാനം വരെ ബൈബാക്ക് വാല്യൂ ഉറപ്പാക്കുന്ന ഓഫറാണിത്.

വണ്‍പ്‌ളസ് 6ടി വാങ്ങുന്ന ദിവസം മുതല്‍ 12മാസം വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക. വണ്‍പ്‌ളസ് അപ്‌ഗ്രേഡ് പ്രോഗ്രാം ലഭിക്കാന്‍ 199 രൂപ നല്‍കണം. 1,500 രൂപ ഉടനടി ക്യാഷ്ബാക്ക് സൗകര്യവും എക്‌സ്‌ചേഞ്ചിന്മേല്‍ 2,000 രൂപ അഡിഷണല്‍ ഓഫറും ആറുമാസത്തെ നോ കോസ്റ്റ് ഇ.എം.ഐയും ലഭിക്കും.

Top