വണ്‍ പ്ലസ് 7 പ്രോയ്‌ക്കെതിരെ വ്യാപക പരാതിയുമായി ഉപയോക്താക്കള്‍

ണ്‍ പ്ലസ് 7 പ്രോയ്‌ക്കെതിരെ ഉപഭോക്താക്കളുടെ വ്യാപക പരാതി. ഉപയോഗത്തിനിടെ ഫോണ്‍ ഷട്ട്ഡൗണ്‍ ആകുന്നുവെന്നും റീബൂട്ട് ആവുന്നുവെന്നുമാണ് കംപ്ലെയ്ന്റ്. വണ്‍ പ്ലസിന്റെ ചില ഓണ്‍ലൈന്‍ ഫോറങ്ങളിലാണ് ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

ഫോണ്‍ ഷട്ട്ഡൗണ്‍ ആയാല്‍ പിന്നീട് വോളിയം കീയും പവര്‍ കീയും ഒരുമിച്ച് അമര്‍ത്തിയാല്‍ മാത്രമേ റീ സ്റ്റാര്‍ട്ട് ആവുകയുള്ളു. അതേ സമയം, ചില ഉപയോക്താക്കള്‍ മാത്രമാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നാണ് വണ്‍ പ്ലസ് വാദിക്കുന്നത്.

വണ്‍ പ്ലസ് അവരുടെ ഏറ്റവും പുതിയ ഫോണായ 7 പ്രോക്ക് ഓക്‌സിജന്‍ 9.5.9 അപ്‌ഡേറ്റ് നല്‍കിയിരുന്നു. ക്യാമറക്കുള്‍പ്പടെയുള്ള ചില പ്രശ്‌നങ്ങള്‍ ഈ അപ്‌ഡേറ്റില്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ഫോണ്‍ പെട്ടെന്ന് ഷട്ട്ഡൗണ്‍ ആകുന്നത് പരിഹരിക്കാന്‍ ഈ അപ്‌ഡേറ്റിനും സാധിച്ചിട്ടില്ല.

Top