വണ്‍ പ്ലസ് 6 മെയ് 18ന് ഇന്ത്യന്‍ വിപണിയിലെത്തും ; വില 35,000 രൂപ മുതല്‍

oneplus-6

ണ്‍ പ്ലസ് 6 മെയ് 18ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 35,000 രൂപ മുതല്‍ 40,000 വരെയായിരിക്കും ഫോണിന്റെ വില. ആമസോണിലുടെ മാത്രമായിരിക്കും ഫോണിന്റെ വില്‍പന. 6 ജി.ബി റാമും 64 ജി.ബി സ്‌റ്റോറേജുമുള്ള വേരിയന്റും 8 ജി.ബി റാമും 128 ജി.ബി സ്‌റ്റോറേജുമുള്ള വേരിയന്റുമാവും കമ്പനി പുറത്തിറക്കുന്നത്.

വാട്ടര്‍ പ്രൂഫ് സംവിധാനത്തോടെയാവും വണ്‍ പ്ലസ് 6 വിപണിയിലെത്തുക. 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 2280×1080 ന്റെ പിക്‌സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. 19:9 ലാണ് ഫോണിന്റെ ഡിസ്‌പ്ലേ റേഷിയോ.

സ്‌നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 16,20 മെഗാപിക്‌സലിന്റെ ഇരട്ട കാമറകളാണ് നല്‍കിയിരിക്കുന്നത്.

Top