വണ്‍ പ്ലസ് 6ന്റെ പച്ച, ഓറഞ്ച് നിറങ്ങള്‍ ഉടന്‍ എത്തും

one

മേയിലാണ് വണ്‍പ്ലസ് 6 ഔദ്യോഗികമായി അവതരിപ്പിച്ചത്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ മൂന്നു നിറങ്ങളോടെ ആയിരുന്നു ആദ്യം എത്തിയിരുന്നത്, എന്നാല്‍ അതിനു ശേഷം കടും ചുവപ്പു നിറത്തില്‍ കൂടി എത്തുമെന്ന് കമ്പനി രണ്ടു ദിവസം മുന്‍പാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ പച്ച, ഓറഞ്ച് എന്നീ രണ്ടു നിറങ്ങളില്‍ കൂടിയും ഫോണ്‍ എത്താന്‍ പോകുന്നു. ഇതു കൂടാതെ പര്‍പ്പിള്‍ നിറത്തിലും കറുപ്പ് നിറത്തിലും എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. കറുപ്പ് വേരിയന്റ് ഫൈബര്‍ ലുക്ക് ഉണ്ടാകുമെന്നാണ് പറയുന്നത്.

വണ്‍പ്ലസ് 6ന് 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2280×1080 ന്റെ പിക്‌സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഫോണിന്റെ ഡിസ്‌പ്ലേ റേഷിയോ 19:9 ലാണ് എന്നാണ് സൂചന. AIDA64 ഹാര്‍ഡ്‌വെയറാണ് ഫോണില്‍.

സ്‌നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം എന്നാണ് സൂചനകള്‍. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 20MP,16MPഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 20MPയാണ് മുന്‍ ക്യാമറ. 3450 mAh ബാറ്ററിയാണ് ഫോണിന് നല്‍കുന്നത്.

Top