ഗോ രക്ഷയുടെ പേരില്‍ രാജസ്ഥാനില്‍ ഒരാളെ വെടി വെച്ചു കൊന്നു

Shot dead

രാജസ്ഥാന്‍ : ഗോ രക്ഷയുടെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും കൊലപാതകം.

ഹരിയാനയിലേക്ക് ലോറിയില്‍ പശുക്കളെ കൊണ്ടു പോവുകയായിരുന്ന ഉമര്‍ ഖാന്‍ എന്നയാളെയാണ് ജനക്കൂട്ടം വെടിവെച്ചു കൊന്നത്.

സഹായിയായിരുന്ന താഹിര്‍ ഖാന് ഗുരുതരമായി മര്‍ദ്ദനമേറ്റു.

രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയ്ക്ക്‌ സമീപം ഫഹാഡി ഗ്രാമത്തില്‍ ഒരു സംഘം പശുക്കളെ കയറ്റി വന്ന ലോറി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഇതേ പ്രദേശത്ത് സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് പെഹ്‌ലൂ ഖാന്‍ എന്ന വ്യാപാരിയാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

Top