കുതിരാൻ പാതയിൽ ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

തൃശൂർ:  കുതിരാൻ ദേശീയപാതയിൽ  40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.തൃശൂർ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡുകൾ  തകർത്തു താഴേക്ക്പതിക്കുകയായിരുന്നു.

തൃശൂരിൽ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പൊലീസും  ചേർന്നു രക്ഷാപ്രവർത്തനം നടത്തിയാണ് ലോറിയിൽ ഉണ്ടായിരുന്ന 2 പേരെയും പുറത്തെടുത്തത്.അപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു.

Top