മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ ആറു നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു.

സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം 5.30 ന് കുര്‍ള ചാണ്ഡിവാലിയിലായിരുന്നു സംഭവം.

നാലു പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ രാജാവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൊളിക്കുന്നതിനിടെയായിരുന്നു അപകടം.

Top