ലണ്ടനില്‍ വഴിയാത്രക്കാരിയെ ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

arrest

ലണ്ടന്‍: വഴിയാത്രക്കാരിയെ ബസിനു മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.

ജോഗിംഗിനിടെ എതിരേ വന്ന സ്ത്രീ ഇയാള്‍ ബസിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.

ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്നയാളാണ് പിടിയിലായത്. ഇയാളെ പറ്റിയുള്ള് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

മേയ് അഞ്ചിനാണ് സംഭവം നടന്നത്. എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് അക്രമിയെ തിരിച്ചറിയുന്നതിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായത്.

Top