ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ARREST

തിരൂര്‍ : ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പരിയാപുരം സ്വദേശി അഷ്‌റഫാണ് കേസില്‍ അറസ്റ്റിലായത്.

തിരൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാബുവിനെ ഒരു കേസന്വഷണവുമായി ബന്ധപ്പെട്ട് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്ത്.

തുഞ്ചന്‍ പറമ്പിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. രണ്ടംഗ സംഘം ഷാബുവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. പിടിയിലായ അഷ്‌റഫിനെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.

Top