പുനലൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു

കൊല്ലം: പുനലൂര്‍ കരവാളൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ കയ്യേറ്റത്തിനിടെ ഒരാള്‍ മരിച്ചു. മീന്‍ കച്ചവടക്കാരനായ നെപ്പോളിയനാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസി രത്‌നകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വഴിപ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച വൈകിട്ടും നെപ്പോളിയനും രത്‌നാകരനും തമ്മില്‍ തര്‍ക്കമുണ്ടായതായി വിവരമുണ്ട്. രത്‌നാകരന്‍ നെപ്പോളിയനെ തള്ളിയിടുകയും വീഴ്ചയുടെ ആഘാതത്തില്‍ തല കല്ലില്‍ മുട്ടി മരണം സംഭവിക്കുകയുമായിരുന്നു. േ

Top