ഡല്‍ഹിയില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ്‌ സ്ഥിരീകരിച്ചു.

ഡല്‍ഹി: ഡൽഹിയിൽ ഒരാൾക്ക് മങ്കിപോക്‌സ്. വിദേശയാത്ര നടത്താത്ത ആള്‍ക്കാണ് ഞായറാഴ്ച മങ്കി പോക്‌സ് സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിയായ 31-കാരനാണ് കേരളത്തിന് പുറത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇയാള്‍ക്ക് വിദേശയാത്രയുടെ പശ്ചാത്തലമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ രോഗവ്യാപനം സംബന്ധിച്ച് ആശങ്കയുയര്‍ന്നിരിക്കുകയാണ്.

രോഗം സ്ഥിരീകരിക്കപ്പെട്ട യുവാവ് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് നാലാമത്തെ മങ്കി പോക്‌സ് കേസാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top