മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

lightning

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നികത്തില്‍ അശോകന്‍ (51) ആണ് മരിച്ചത്. രാവിലെ കക്കാവാരുന്നതിനിടയിലാണ് അശോകന് ഇടിമിന്നലേറ്റത്.

ഇയാളെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Top