ഓഖി ചുഴലിക്കാറ്റ് ; ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

ockhi

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു.

കഴിഞ്ഞ പത്തിനു കോസ്റ്റല്‍ പൊലീസ് കണ്ടെത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം പൂന്തുറ സ്വദേശി ശെല്‍വരാജ് (48) ആണു മരിച്ചത്.

ബുധനാഴ്ച ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Top