രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ബൈക്കുകളിൽ ഒന്ന്; മൈലേജ് 130 കിമി

പ്യുവർ ഇവി പുതിയ ഇക്കോഡ്രൈഫ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ 99,999 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി (എക്സ്-ഷോറൂം ഡൽഹി, സംസ്ഥാന സബ്‌സിഡി ഉൾപ്പെടെ). നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്.

അതേസമയം 99,999 രൂപയുടെ ലോഞ്ച് വില ദില്ലി സംസ്ഥാനത്തിന് മാത്രമുള്ളതാണ്. ഇക്കോഡ്രൈഫ്റ്റിന് പാൻ ഇന്ത്യ എക്സ്-ഷോറൂം ലോഞ്ച് വില 1,14,999 രൂപയാണ്. യഥാക്രമം സംസ്ഥാനതല സബ്‌സിഡികളും ആർടിഒ ഫീസും അനുസരിച്ച് ഓൺ-റോഡ് വില വ്യത്യാസപ്പെടും.

പ്യുവർ ഇവി ഇക്കോഡ്രൈഫ്റ്റ് കറുപ്പ്, ഗ്രേ, നീല, ചുവപ്പ് എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. ഹൈദരാബാദിലെ പ്യുവർ ഇവിയുടെ സാങ്കേതിക-നിർമ്മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് ഡ്രൈവിംഗ് മോഡുകൾക്കൊപ്പം 130 കിലോമീറ്റർ വരെ ഓൺ-റോഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. മോട്ടോർസൈക്കിളിന് 75 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

AIS 156 സർട്ടിഫൈഡ് 3.0 KWH ബാറ്ററി പായ്ക്ക് സ്മാർട്ട് ബിഎംഎസും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കൂടാതെ 3 kW (4hp) ഇലക്ട്രിക് മോട്ടോറും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് CAN അടിസ്ഥാനമാക്കിയുള്ള ചാർജർ, കൺട്രോളർ, ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയോടെയാണ് വരുന്നത്.

ആങ്കുലാർ ഹെഡ്ലാമ്പ്, ഫൈവ് സ്പോക്ക് അലോയ് വീലുകൾ, സിംഗിൾ പീസ് സീറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ബേസിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് ഇക്കോഡ്രിഫ്റ്റ്. വീലുകളിൽ മുൻഭാഗത്തേതിന് 18 ഇഞ്ചും പിൻഭാഗത്ത് 17 ഇഞ്ചുമാണ്. ഡ്രൈവ്, ക്രോസ്ഓവർ, ത്രിൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ട്. ഡ്രൈവ് മോഡിസിൽ് ഉയർന്ന വേഗത മണിക്കൂറിൽ 45 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു. ക്രോസ് ഓവർ മോഡിൽ അത് മണിക്കൂറിൽ 60 കിലോമീറ്ററായി ഉയരും. ത്രിൽ മോഡിൽ ഉയർന്ന വേഗത മണിക്കൂറിൽ 75 കിലോമീറ്ററിലെത്തും.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് പ്യുവർ ഇവി. അതേസമയം ഇന്ത്യയാകെയുള്ള എല്ലാ മുൻനിര നഗരങ്ങളിലും പട്ടണങ്ങളിലും തങ്ങളുടെ ഡീലർ ശൃംഖല വികസിപ്പിക്കുകയാണെന്ന് പ്യുവർ ഇവി പ്രഖ്യാപിച്ചു. കമ്പനി ഇതിനകം തന്നെ ദക്ഷിണേഷ്യയിലെ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു, കൂടാതെ ആഫ്രിക്കയിലേക്കും മിഡിൽ ഈസ്റ്റേൺ വിപണികളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

Top