‘One Night Stand’ to have moral lesson: Sunny Leone

പോണ്‍ ക്വീന്‍ സണ്ണി ലിയോണ്‍ നായികയായെത്തുന്ന വണ്‍ നൈറ്റ് സ്റ്റാന്‍ഡ് ഏപ്രില്‍ എട്ടിന് തിയേറ്ററുകളിലെത്തും. ജാസ്മിന്‍ ഡിസൂസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുമെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. തനൂജ് വിര്‍വ്വാണിയാണ് ചിത്രത്തില്‍ സണ്ണിയുടെ ജോടിയാകുന്നത്. തായ്‌ലന്‍ഡില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്.

അതേസമയം സണ്ണി പൂര്‍ണ്ണ നഗ്‌നയായി പ്രത്യക്ഷപ്പെടുന്ന മസ്തിസാദേ ഈ മാസം 29 ന് റിലീസാകും. മിലാപ് സവേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തുഷാര്‍ കപൂര്‍, വിര്‍ദാസ് എന്നിവര്‍ നായകന്‍മാരാകും.

Top