കരിങ്കൊടിക്ക് നടുവിലൂടെ മമ്മൂട്ടി; ‘വണ്‍’ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ആളുകള്‍ക്കു മുന്നിലൂടെ നെഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി,അര്‍ച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. എഡിറ്റര്‍ നിഷാദ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്.

 

Top