രാജ്യത്ത് കൗമാരക്കാര്‍ക്കായി ഒരു വാക്‌സിന്‍കൂടി; കോര്‍ബെവാക്‌സിന് അടിയന്തര ഉപയോഗാനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വാക്‌സീന് കൂടി പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവരില്‍ കുത്തിവെക്കാന്‍ അനുമതി. ബയോളജിക്കല്‍ ഇ യുടെ കോര്‍ബി വാക്‌സീന് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള ബയോളജിക്കല്‍ ഇ യുടെ അപേക്ഷ പരിശോധിച്ച ഡിസിജിഐ വിദഗ്ധ സമിതി, വാക്‌സീന് അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

പന്ത്രണ്ട് വയസ്സിന് മുകളിലുള്ളരില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനാണ് കൊര്‍ബെവാക്‌സ്. നേരത്തെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി എന്നീ രണ്ട് വാക്‌സീനുകള്‍ക്ക് അനുമതി ലഭിച്ചിരുന്നു.നിലവില്‍ പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സീന്‍ നല്‍കുന്നത്.

Top