കണ്ണൂരിലെ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു : മരണം അഞ്ചായി

accident

തൃശൂര്‍: കണ്ണൂരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കൂര്‍ക്കഞ്ചേരി തങ്കമണിക്കയറ്റത്തിനു സമീപം പുന്നവിട്ടില്‍ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി(73) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പത്മാവതി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

പത്മാവതിയുടെ മകന്‍ ബിന്ദുലാലും മൂന്നു പേരക്കുട്ടികളും അപകടത്തില്‍ നേരത്തെ മരിച്ചിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തി ഞായറാഴ്ച ഇവരുടെ സംസ്‌കാരം നടത്താന്‍ തയാറെടുക്കുമ്പോഴാണ് പത്മാവതിയുടെ മരണം. വിദേശത്തു ജോലി ചെയ്യുകയായിരുന്ന ബിന്ദുലാല്‍ ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. അന്നു വൈകീട്ട് ബന്ധുക്കളുമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചത്.

Top