ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി; രോഗബാധ നൈജീരിയന്‍ സ്വദേശിക്ക്

ഡൽഹി: ഡൽഹിയിൽ വീണ്ടും കുരങ്ങുവസൂരി സ്ഥിരീകരിച്ചു. നൈജീരിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ കുരഞ്ഞിയിൽ മരിച്ച യുവാവിനാണ് രാജ്യത്താദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്.

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത്.

Top