മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരുമലയാളികൂടി മരിച്ചു

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജാനകി വാസു (77) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ തിരുവനന്തപുരം സ്വദേശി മരിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ ആണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു.

Top