ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ്-19 ബാധിച്ച് മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ്-19 ബാധിച്ച് മരിച്ചു. ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്.കോവിഡ്-19നെ തുടര്‍ന്ന് യു.കെയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.

ന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

ദീര്‍ഘനാളത്തെ സേവനത്തിന് ശേഷം ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ നിന്ന് വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു

അമീറുദ്ദീന്റെ മരണത്തോടെ വിദേശത്ത് മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി.

Top