വ്യാജമദ്യ ദുരന്തം; ഒരാള്‍ കൂടി മരിച്ചു

പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ കൂടി മരിച്ചു. ചെല്ലന്‍കാവ് സ്വദേശി മൂര്‍ത്തി ആണ് മരിച്ചത്. അവശനിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പാലക്കാട് സുല്‍ത്താന്‍പേട്ടയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ആകെ മരണം നാലായി.

ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍, ശിവന്‍, രാമന്‍ എന്നിവരാണ് നേരത്തെ മരിച്ച മൂന്നു പേര്‍. ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു.

Top