പെട്ടിമുടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇടുക്കി: രാജമല പെട്ടിമുടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി ഭൂതക്കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരും വനംവകുപ്പും ചേര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇതോടെ മരണസംഖ്യ 66 ആയി. ഇനി നാലുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്. മൃതദേഹം വീണ്ടെടുക്കാന്‍ അഗ്നിശമന സേന പെട്ടിമുടിയിലേക്ക് തിരിച്ചു.

Top