സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, ആകെ 11 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വര്‍ഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി ഉയര്‍ന്നു.

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് ഫാ. വര്‍ഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെ തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശ രോഗത്തിന് പുറമേ മറ്റ് ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം എങ്ങനെയാണ് രോഗബാധിതനായതെന്ന് വ്യക്തമായിട്ടില്ല.

Top