പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീൻ ആണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതികൾ നടത്തിയ ഗൂഡാലോചനയിൽ ഇയാൾ പങ്കെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിവിധ കൊലക്കേസുകളിൽപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകരെ ഒളിവിൽ കഴിയാൻ സഹായിച്ചുവെന്നും സഞ്ജിത് വധക്കേസ് പ്രതികൾക്കും സിറാജുദ്ദീൻ സഹായം നൽകിയെന്നുമാണ് പൊലീസ് കണ്ടെത്തൽ. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത പെൻഡ്രൈവിൽ കൊലപാതകങ്ങൾ സംബന്ധിച്ച ദൃശ്യങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.

2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസൻ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Top