കതിരൂര്‍ ബോംബ് സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: കതിരൂരില്‍ ബോംബ് സ്‌ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഴിയൂര്‍ സ്വദേശിയും പ്രദേശിക സിപിഎം നേതാവുമായ ധീരജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. സംഭവം നടന്നിടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇയാളെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

Top