സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാളെന്നാണ് സൂചന.

അതേസമയം, കൊടുവള്ളിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെ നാലോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Top