ബംഗളൂരു മയക്കുമരുന്ന് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ബംഗ്ലുരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ ശ്രീനിവാസ് സുബ്രമണ്യനാണ് പിടിയിലായത്. ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് വിവിധ രാസലഹരി വസ്തുക്കളും പിടിച്ചെടുത്തു. കേസില്‍ നേരത്തെ അറസ്റ്റിലായ ഒരു നടി ഇയാളുടെ ഫ്‌ളാറ്റില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് വിവരം.

അതേസമയം കേസുമായി ബന്ധപ്പെട്ട് നടനും നര്‍ത്തകനുമായ കിഷോര്‍ അമന്‍ ഷെട്ടിയെയും അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചു, വില്‍പ്പന നടത്തി എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.

Top