200 കോടി രൂപയുടെ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

കൊച്ചി : 200 കോടി രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയില്‍. തമിഴ്‌നാട് ശിവഗംഗ സ്വദേശി അബ്ദുറഹ്മാന്‍ എന്ന അലിയാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സ്വകാര്യ കൊറിയര്‍ സ്ഥാപനം വഴി മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 200 കോടി രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്ന് കൊച്ചിയില്‍ എക്‌സൈസ് സംഘം പിടികൂടിയത്.

കേസിലെ ഒന്നാം പ്രതിയായ കണ്ണൂര്‍ സ്വദേശി പ്രശാന്തിനെ ചെന്നൈ നാര്‍കോട്ടിക്ക് സെല്ലിന്റെ സഹായത്തോടെ നേരത്തെ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ അബ്ദുറഹ്മാന്‍ എന്ന അലിയെ മലേഷ്യയില്‍ നിന്ന് മടങ്ങിവരുന്നവഴി ട്രിച്ചി എയര്‍പോര്‍ട്ടില്‍വെച്ച് എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പിടിയാലാവുന്ന സമയത്ത് ദ്രവരൂപത്തിലുള്ള 400 ഗ്രാം സ്വര്‍ണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു

Top