സനുപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കൂടി പിടിയില്‍

തൃശ്ശൂര്‍: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനുപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കൂടി പൊലീസ് പിടിയില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയില്‍ ആയത് ഇയ്യാല്‍ സ്വദേശി ഷമീര്‍ ആണ്. സനൂപിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

സനൂപിനെ കുത്തിയതും ഒന്നാം പ്രതിയുമായ നന്ദന്‍ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി കേസില്‍ നേരത്തെ അറസ്റ്റിലായ സുജയ്കുമാര്‍, സുനീഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

Top