രണ്‍ജിത്ത് വധക്കേസ്; ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൃത്യത്തില്‍ പങ്കാളികളായ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി. ഇനി മൂന്ന് പേര്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകനാണ് പിടിയിലായത

ബിജെപി നേതാവ് രണ്‍ജീത്തിനെ ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗര ഭാഗമായ വെള്ളകിണറില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രണ്‍ജീത് ശ്രീനിവാസന്‍.

Top