സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി സര്‍ക്കാര്‍. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തതാണ് കാരണം. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായാല്‍ മാത്രം പുനഃരാലോചനയുണ്ടാകും.

അതേസമയം, സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാനും കോടതിയെ സമീപിക്കാനും പ്രതിപക്ഷ സംഘടനകള്‍ക്ക് ആലോചനയുണ്ടായിരുന്നു.

Top