ഗൗരി ലങ്കേഷ് കൊലപാതകക്കേസ്, ആന്ധ്ര സ്വദേശി പൊലീസ് കസ്റ്റഡിയില്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍.

സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പൊലീസ് പിടികൂടിയത്. പല സ്ഥലങ്ങളിലെ സിസിടിവിയില്‍ ഇയാളെ കണ്ടതായി പൊലീസ് പറഞ്ഞു.

ആന്ധ്ര സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇയാളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ പരിശോധിച്ചപ്പോള്‍ കുറച്ച്‌ ദിവസങ്ങളായി ഗൗരി ലങ്കേഷിന്റെ വീടിന്റെ പരിസരത്തായാണ് കണ്ടെത്തിയത്. ഇടക്കിടെ സ്വിച്ച്‌ ഓഫ് ആയും സ്വിച്ച്‌ ഓണ്‍ ആയും സംശയാസ്പദമായ രീതിയിലാണ് മൊബൈല്‍ ഫോണ്‍ പരിധി. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

Top