കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട ; ഒരുകോടിരൂപയുടെ ലഹരിമരുന്ന് കസ്റ്റംസ് പിടികൂടി

drugs

കൊച്ചി : ഹോങ്കോങ്ങില്‍നിന്ന് കൊച്ചിയിലേക്ക് തപാലില്‍ അയച്ച ഒരുകോടിരൂപയുടെ ലഹരിമരുന്ന് കസ്റ്റംസ് പിടികൂടി. ആംഫിറ്റമിന്‍ എന്ന ലഹരിമരുന്നിന്റെ അരക്കിലോ വരുന്ന ആംപ്യൂളുകള്‍ ബോക്‌സിനുള്ളിലാക്കിയാണ് കൊച്ചിയിലേക്ക് അയച്ചത്. സംശയംതോന്നി കൊച്ചി കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നാണെന്ന് തിരിച്ചറിഞ്ഞത്.

ആദ്യമായാണ് കൊച്ചിയിലെ ലഹരിമരുന്നുവേട്ടയില്‍ ആംഫിറ്റമിന്‍ പിടിച്ചെടുക്കുന്നത്. കൊച്ചിയിലെ സ്വകാര്യവ്യക്തിയുടെ പേരില്‍ അയച്ച ലഹരിമരുന്ന് ഡി.ജെ.പാര്‍ട്ടിയില്‍ വിതരണംചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തല്‍.

Top