യുവതി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി

നെടുമ്പാശേരി: യുവതി അടിവസ്ത്രങ്ങള്‍ക്കുളളിലൊളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് പിടികൂടി. രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്ക് പോകാനെത്തിയ 25 വയസുള്ള തൃശൂര്‍ സ്വദേശിനിയാണ് പിടിയിലായത്.

ദേഹപരിശോധനകള്‍ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ചെറിയ പാക്കറ്റുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. യുവതിയെയും കഞ്ചാവും നെടുമ്പാശേരി പൊലീസിനു കൈമാറി.

 

Top