One killed in renewed fighting in Kashmir’s Pulwama, hours after Rajnath Singh reaches Srinagar

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനം നടക്കവെ പുല്‍വാമ ജില്ലയിലെ രത്‌നിപോറയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.

പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത അമീര്‍ മിര്‍ എന്നയാളാണ് സുരക്ഷാ സേനയുമായുളള ഏറ്റമുട്ടലില്‍ മരിച്ചത്. സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധത്തിനിടെ ഗുരുതര പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ജൂലായ് എട്ടിന് ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെടാനിടയായ സംഭവത്തിനു ശേഷം 68 പേരാണ് കശ്മീരിലുണ്ടായ വിവിധ സംഘര്‍ഷങ്ങളിലായി മരിക്കുന്നത്. മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.

കശ്മീരിലെ വിവിധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുവാനും രണ്ടാഴ്ചയോളമായി തുടരുന്ന കര്‍ഫ്യൂവും പ്രതിഷേധ സമരങ്ങളും ജനജീവിതം ദുസ്സഹമാക്കിയ സാഹര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് രാജ്‌നാഥ് സിങ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്

Top