അമേരിക്കയില്‍ നിശാ പാര്‍ട്ടിക്കിടെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിശാ പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഒഹിയോയില്‍ ആണ് സംഭവം.

വെടിയുതിര്‍ത്തവര്‍ അപ്പോള്‍ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടുവെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

വെടിവയ്പ്പില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അജ്ഞാതരായ രണ്ട് യുവാക്കളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top