One killed in Haryana train accident; fog, driver’s negligence blamed for mishap

പല്‍വാല്‍: ഹരിയാനയിലെ പല്‍വാലില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്ക്. കടുത്ത മൂടല്‍മഞ്ഞുള്ള മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബഗോല ഗ്രാമത്തിലാണ് സംഭവം. പല്‍വാലില്‍ നിന്നും ഗാസിയാബാദിലേക്ക് പോകുകയായിരുന്ന എമു(ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ഹരിദ്വാര്‍ എക്‌സ്പ്രസ് തീവണ്ടിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു. മരിച്ചയാള്‍ തീവണ്ടിയുടെ ഡ്രൈവറാണ്.

പരിക്കേറ്റവരെ പല്‍വാലിലേയും ഫരീദാബാദിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പല്‍വാല്‍ ഡെപ്യൂട്ടി കമ്മീഷണറോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top