കുറവിലങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കുറവിലങ്ങാട്: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി- 34) ആണ് മരിച്ചത്.

ഇന്ന് രാവിലെ എം.സി. റോഡില്‍ കാളികാവ് പള്ളിക്കു സമീപം കോട്ടയം ഭാഗത്തു നിന്നെത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ജോര്‍ജ്
മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

Top