ചേർത്തലയിൽ കാർ അപകടം, ഒരാൾ മരിച്ചു

accident

ചേർത്തല: കാറിൽ ടോറസ് ലോറിയിടിച്ച് കാർ യാത്രക്കാരിയായ നവവധു മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനും രണ്ടു സുഹൃത്തുക്കളും പരിക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടിൽ അനന്തുവിന്‍റെ ഭാര്യ വിഷ്ണുപ്രിയയാണ്​ മരിച്ചത്.

കൊല്ലത്ത് സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങവേ തിരുവിഴയിൽവെച്ച് എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി കാറിൽ ഇടിക്കുകയായിരുന്നു. ദേശീയപാത തിരുവിഴ കവലക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം.

Top