One killed in Bihar’s Aurangabad boat capsizes

ഔറംഗാബാദ്: ബിഹാറിലെ ഔറംഗാബാദില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. എട്ടു പേരെ കാണാതായി. കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സുരക്ഷിത സ്ഥാനം തേടിപ്പോയ ഗ്രാമീണര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് കലേം ഗ്രാമത്തിന് സമീപം പുന്‍പുന്‍ നദിയില്‍ മുങ്ങിയത്.

ഒമ്പതു പേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായവരെ കണ്ടെത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായവും തേടിയിട്ടുണ്ട്.

ബിഹാറിലും ജാര്‍ഖണ്ഡിലും കനത്ത മഴയെ തുടര്‍ന്നാണ് പുന്‍പുന്‍ നദി കരകവിഞ്ഞത്.

Top