കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

arrest

കോട്ടയം: കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടയം ഇല്ലിക്കല്‍ പതിനഞ്ചില്‍ കടവിലെ വാടക വീട്ടില്‍ നിന്നുമാണ് മലപ്പുറം സ്വദേശി നൗഷാദി(39)നെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

നൗഷാദ് കമ്പത്ത് നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങി എറണാകുളത്ത് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. 8,000 രൂപയ്ക്ക് കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് എറണാകുളത്ത് എത്തിച്ച് ചെറുപൊതികളാക്കി 300 രൂപ നിരക്കില്‍ വില്‍ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

Top