കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു.പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ കാശ്മീരിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Top