ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീ പിടിച്ച് ഒരാൾക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായി

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവമുണ്ടായത്. ഹൗസ് ബോട്ടിലെ പാചകക്കാരന് പൊള്ളലേറ്റു. ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം.

ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്തായിരുന്നു തീ പിടിത്തം ഉണ്ടായത്. അതിനാലാണ് വലിയ അപകടം ഒഴിവായത്. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Top