ഈജിപ്തില്‍ രണ്ട് ബസ് അപകടം; ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു

കെയ്റോ: ഈജിപ്തില്‍ ഉണ്ടായ രണ്ട് ബസ് അപകടങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു. ശനിയാഴ്ചയാണ് രണ്ട് അപകടങ്ങളും നടന്നത്.

ആദ്യത്തെ അപകടം കെയ്റോയില്‍ നിന്ന് ഐന്‍ സോഖ്നയിലേക്ക് വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ ഒരു ഇന്ത്യക്കാരനും രണ്ട് മലേഷ്യന്‍ വനിതകളും മൂന്ന് ഈജിപ്ത് സ്വദേശികളുമാണ് അപകടത്തില്‍ മരിച്ചത്‌.

രണ്ടാമത്തെ അപകടം ഉത്തര ഈജിപ്തിലെ പോര്‍ട്ട് സയീദിനും ഡാമിയേറ്റയ്ക്കും ഇടയില്‍വെച്ച് ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടതത്തില്‍ വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 22ഓളം പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top