അന്തിക്കാട് നിധിന്‍ കൊലപാതകം: ഒരാൾ കസ്റ്റഡിയില്‍

ന്തിക്കാട് നിധിന്‍ കൊലപാതകത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതികളായ നാല് പേര്‍ക്ക് പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുറ്റിച്ചൂര്‍ സ്വദേശി സനല്‍ ആണ് പിടിയിലായത്.

സംഭവ ശേഷം പ്രതികള്‍ രക്ഷപ്പെടാനായി തട്ടിയെടുത്ത കാറും, ബൈക്കും കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. തൃശ്ശൂര്‍ മുറ്റിച്ചൂരിലാണ് നിധിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട നിധിന്‍. നിധിന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.

Top