അതിര്‍ത്തിയില്‍ ശമനമില്ലാത്ത ഏറ്റുമുട്ടല്‍ ; പാക്ക് വെടിവയ്പില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു

indian army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അര്‍ണിയായില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച രാത്രിയും പാക്കിസ്ഥാന്‍ അര്‍ണിയായിലും ആര്‍.എസ്. പുരയിലും വെടിവയ്പും ഷെല്ലാക്രമണവും നടത്തിയെന്നും, പാക്ക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

അര്‍ണിയായില്‍ ഇന്ത്യ-പാക്ക് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നേരത്തെ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയെന്നും, ഇന്ത്യന്‍ വെടിവയ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. വെടിവയ്പില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

Top